ചിന്മയ മിഷന്റെ 75 ആം വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് ആഗോള തലത്തിൽ നടക്കുന്ന പരിപാടികളുടെ ഭാഗമായി കണ്ണൂർ ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഭാഗവതാചര്യൻ സ്വാമി അശേഷാനന്ദ സരസ്വതി യുടെ (ചിന്മയ മിഷൻ, പാലക്കാട് ) നേതൃത്വത്തിൽ “ശ്രീമത് ഭാഗവത സപ്താഹ യജ്ഞം കണ്ണൂർ ചിന്മയ ബാലഭവനിൽ ആരംഭിച്ചു.
സ്വാമി അശേഷാനന്ദ സരസ്വതിയെ പൂർണ കുംഭത്തോട ആചാര്യവരണം നടത്തി തുടർന്ന് “ഭാഗവത മാഹാത്മ്യം ” തേ കുറച്ചു പ്രഭാഷണം നടത്തി.
മെയ് 1 മുതൽ 7 വരെ എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഭാഗവത സപ്തഹ യജ്ഞം നടക്കുക.
വിഷ്ണു സഹസ്രനാമം, ഭാഗവത അർച്ചന, ഭാഗവത കഥ പറയൽ, ഭാഗവത പാരായണം, ഭജന എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്.
ശ്രീ കെ കെ രാജൻ, ശ്രീ മഹേഷ് ചന്ദ്ര ബാലിഗ, പ്രൊഫ : സി പി ശ്രീനാഥ് ,ശ്രീ. വിനീഷ് രാജഗോപാൽ, ശ്രീ ഷൈലേന്ദ്രനാഥ്, ശ്രീമതി സരസ രാമകൃഷ്ണൻ, ശ്രീമതി ദുർഗ ദേവി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.









