താഴത്തുവീട്ടിൽ ഫിലിംസിൻ്റെയും റാണി സിനി മൂവീസിൻ്റെയും ബാനറിൽ എൻ ഗോപാലകൃഷ്ണനും, ഉപേന്ദ്രറാം കെ.വി കണ്ണൂരും ചേർന്ന് നിർമ്മിച്ച് പി.എം.വിനോദ്ലാൽ സംവിധാനവും സംഗീത സംവിധാനവും നിർവ്വഹിച്ച് ബിജു പുത്തൂര് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ സ്റ്റാൻ്റേർഡ് ഫൈഫ് ബി ഏറ്റവും നല്ല കുട്ടികളുടെ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി. ചിത്രത്തിൻ്റെ ശബ്ദ സാങ്കേതിക നിമ്മാണ ശൈലികൊണ്ട് റിലീസിന് മുമ്പ് തന്നെ നിരവധി ലോക റിക്കാർഡുകൾ ഇതിനകം നേടിക്കഴിഞ്ഞിരുന്നു.
നാട്ടിൻ പുറത്തെ ഒരു വിദ്യാലയവും അഞ്ച് ബിയിൽ പഠിക്കുന്ന കുട്ടികളുമാണ് സ്റ്റാൻ്റേർഡ് ഫൈവ് ബി എന്ന ചിത്രത്തിൻ്റെ കേന്ദ്രബിന്ദുക്കൾ, ജിഷ്ണുവിൻ്റെയും ലക്ഷ്മിയുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവ വികാസങ്ങൾ… ജിഷ്ണുവിൻ്റെ കലാകാരനായ അച്ഛൻ കുടുംബത്തെ മുന്നോട്ടനയിക്കാൻ നേരിടുന്ന ജീവിതവെല്ലുവിളികൾ സിനിമയിൽ ഹൃദയ സ്പർശമാണ്. ലഹരിക്കടിമപ്പെട്ടു പോകുന്ന യുവതലമുറയും കുട്ടിക്കൾ നേരിടുന്ന പീഡനവും കൊറോണ നിമിത്തം സമൂഹം അനുഭവിച്ച ദുരന്തങ്ങളുടെ നേർസാക്ഷ്യവും കുട്ടികളെ ആസ്പദമാക്കിയ ചിത്രം തുറന്നുകാട്ടുന്നു.ബിജു പുത്തൂരിൻ്റെ സൈക്കിൾ, പ്രസീത എന്നീ കഥകളെ ആസ്പദമാക്കി ടീച്ചറായ പ്രസീത ലഹരിക്കും പീഡനത്തിനുമെതിരെ
നടത്തുന്ന ഒറ്റയാൾ പോരാട്ടവും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും പ്രതിക്ഷകളുമാണ് കഥയെ മുന്നേട്ടു നയിക്കുന്നത്.
സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ലോകത്തിലാദ്യമായി ചിത്രത്തിലുടനീളം സംഗീതം ഒരു മനുഷ്യൻ്റെ കണ്ഠനാഥാനുകാരമാണ്. ശാർങ്ധരൻ എന്ന കലാകാരൻ്റെ കണ്ംനാഥാനുകരണ ശക്തിയും പിഎം.വിനോദ്ലാലിൻ്റെ സoവിധനവും സംഗീത സംവിധാനമികവും അഭിനേതാക്കളുടെ അഭിനയ കഴിവും ഓരോ ടെക്നീഷ്യന്മാരുടെ അത്മാർത്ഥതയും സ്റ്റാൻ്റേർഡ് ഫൈവ് ബി എന്ന ചിത്രം ലോക റിക്കാർഡുകളിലെത്തിച്ചു.URFworld Records, European Record Book,American Book of Records, Universal Record Book തുടങ്ങിയ അംഗീകാരങ്ങൾ ചിത്രം നേടി കഴിഞ്ഞു.
ചിത്രത്തിൻ്റെ ഛായാഗ്രഹണം സജി തങ്കപ്പൻ, ശ്രീനി, അരുൺ കെ.സുപ്രൻ, ഗാനരചന ജയപ്രകാശ് ഏച്ചൂർ, ആലാപനം എം.ജി.ശ്രീകുമാർ, അലിന.എം, പ്രൊഡക്ഷൻ കണ്ട്രോളർ ഹരിവെഞ്ഞാറ്റമൂട്, എഡിറ്റിങ്ങ് അഭിലാഷ് വിശ്വനാഥ് ,പ്രെജക്ട് ഡിസൈനർ ഡോ.അനിൽ സുന്ദരേശൻ,മേക്കപ്പ് ഷിനോജ് കണ്ണൂർ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അൻ്റോസ് മാണി,അസ്സിസ്റ്റൻ്റ് ഡയറക്ടർ അഭിലാഷ് ,അഖിൽ ക്രിസ്റ്റഫർ, കണ്ംനാഥാനുകാരണം ശാർങ്ധരൻ കൂത്തുപ്പറമ്പ്, യൂണിറ്റ് വാസു കാവിൽപാട്, പി.ആർ.ഒ.വാഴൂർ ജോസ്, മഞ്ചു ഗോപിനാഥ്.ചിത്രം ജൂലൈ 14ന് തിയേറ്ററിലെത്തുന്നു.
-വാഴൂർ ജോസ് , മഞ്ചു ഗോപിനാഥ്-