ആംബലന്‍സിന് വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ ചുമത്തി പൊലീസ്

കണ്ണൂര്‍: കുളത്തില്‍ വീണ കുട്ടിയുമായി ആശുപത്രിലേക്ക് പോയ ആംബുലന്‍സിന് വഴിക്കൊടുക്കാതെ പോയ ബൈക്ക് യാത്രികന് 5000 രൂപ പിഴയിട്ടു. താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് പൊലീസ് പിഴ ചുമത്തിയത്.

ഞായറാഴ്ച വൈകീട്ട് പഴയങ്ങാടിയില്‍ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലന്‍സ്. താഴെ ചൊവ്വ മുതല്‍ കാള്‍ടെക്സ് ജംങ്ഷന്‍ വരെയാണ് ബൈക്ക് ആംബുലന്‍സിന് മുന്നില്‍ സഞ്ചരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുരമായിരുന്നു. ബൈക്ക് യാത്രക്കാരനെതിരെ നടപടിയുണ്ടായേക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയതാണ്. 

Top News from last week.