ആംബുലന്‍സിന് മുന്നില്‍ ബൈക്ക് യാത്രികന്റെ അഭ്യാസം

കണ്ണൂര്‍: കുളത്തില്‍ വീണ കുട്ടിയുമായി ആശുപത്രിലേക്ക് പോയ ആംബുലന്‍സിന് വഴിക്കൊടുക്കാതെ ബൈക്ക് യാത്രികന്‍. വൈകീട്ട് പഴയങ്ങാടിയില്‍ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലന്‍സ്.

താഴെ ചൊവ്വ മുതല്‍ കാള്‍ടെക്‌സ് ജംങ്ഷന്‍ വരെയാണ് ബൈക്ക് ആംബുലന്‍സിന് മുന്നില്‍ സഞ്ചരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ബൈക്ക് യാത്രക്കാരനെതിരെ നടപടിയുണ്ടായേക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

 

 

Top News from last week.