കണ്ണൂര്‍: മലയോര മേഖലയില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തിയ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥിന് ഇരിക്കൂര്‍ നിയോജകമണ്ഡത്തില്‍ ഉജ്ജ്വല സ്വീകരണം. കാര്‍ഷിക മേഖലയെ നെഞ്ചോട് ചേര്‍ക്കുന്ന മലയോര ജനത എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെയും ചേര്‍ത്തുപിടിച്ചു. തെരഞ്ഞെടുപ്പ് പര്യടനം ആലക്കോട് ടൗണില്‍ ഉത്തരമേഖലാ ഉപാധ്യക്ഷ ആനിയമ്മ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ആലക്കോട് മണ്ഡലം വൈസ് പ്രസിഡണ്ട് സിജി ഗോപന്‍ അധ്യക്ഷത വഹിച്ചു. ആലക്കോട് മണ്ഡലം അധ്യക്ഷന്‍ പി.വി. റോയ് സ്ഥാനാര്‍ത്ഥിയെ ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം എ.പി. ഗംഗാധരന്‍, ജില്ലാ വൈസ് പ്രസിഡണ്ട് അജികുമാര്‍ കരിയില്‍, ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് സഞ്ചു കൃഷ്ണകുമാര്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ തോമസ്, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.വി. ബാലന്‍, എന്‍ഡിഎ ഇരിക്കൂര്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ എം.പി. ജോയി, ആലക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി രജീവന്‍ പാച്ചേനി, ഇരിക്കൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് മാസ്റ്റര്‍, സി.വി. പുരുഷോത്തമന്‍, വി.വി. രഞ്ചിത്ത്, ആലക്കോട് ഏരിയ പ്രസിഡന്റ് സന്തോഷ് എന്നിവര്‍ സംസാരിച്ചു. ആലക്കോട് ഏരിയ ജനറല്‍ സെക്രട്ടറി കെ.എ. സൗമ്യ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് ചീക്കാട്, മാമ്പൊയില്‍, രയരോം, തേര്‍ത്തല്ലി, വെള്ളാട്, കരുവഞ്ചാല്‍, പോത്തുകുണ്ട്, നടുവില്‍, കുളത്തൂര്‍, ചുഴലി, പരിപ്പായി, ശ്രീകണ്ഠപുരം, കൂട്ടുമുഖം, ഐച്ചേരി, എരുവേശി, പൂപ്പറമ്പ്, ചന്ദനക്കാംപാറ, പൈസകരി, കോളിത്തട്ട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഉളിക്കലില്‍ സമാപിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.