കന്യാസ്ത്രീകളുടെ ജാമ്യം: ബിജെപി സംസ്ഥാന പ്രസിഡന്റിന് നന്ദി പറയാന്‍ കേക്കുമായെത്തി ക്രൈസ്തവ നേതാക്കള്‍

തിരുവനന്തപുരം: ഛത്തീസ്ഗഡ് വിഷയത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാന്‍ മാരാര്‍ജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കള്‍. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ഭാഗമായ പ്രതിനിധികളാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനെ സന്ദര്‍ശിച്ചത്. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അതിരൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മോര്‍ സില്‍വാനിയോസ്,ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ട്രഷറര്‍ സാജന്‍ വേളൂര്‍ (മാര്‍ത്തോമാ സഭ), റവ. ഷെറിന്‍ ദാസ് ( സിഎസ്ഐ), ലെഫ്റ്റനന്റ് കേണല്‍ സാജു ദാനിയല്‍, ലെഫ്. കേണല്‍ സ്നേഹ ദീപം (സാല്‍വേഷന്‍ ആര്‍മി), ഡെന്നിസ് ജേക്കബ് (കെ എംഎഫ് പെന്തകോസ്ത് ചര്‍ച്ച്), റവ. ബി ടി വറുഗീസ്, റവ. യേശു ദാസന്‍ എന്നിവര്‍ ബി ജെ പി അധ്യക്ഷനുമായി കൂടികാഴ്ച നടത്തി.

Top News from last week.