ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോണ്‍ ജോര്‍ജും, ആര്‍ ശ്രീലേഖയും വൈസ് പ്രസിഡന്റുമാര്‍

തിരുവനന്തപുരം: സംസ്ഥാന ബിജെപിക്ക് ഇനി പുതിയ മുഖം. ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭ സുരേന്ദ്രന്‍, എസ് സുരേഷ് , അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും.

ജനറല്‍ സെക്രട്ടറിമാരില്‍ വി മുരളീധരന്‍ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം. ഷോണ്‍ ജോര്‍ജും ആര്‍ ശ്രീലേഖ ഐപിഎസും ബിജെപിയുടെ നേതൃനിരയിലേക്കെത്തുകയാണ്. പ്രഖ്യാപിച്ച പത്ത് വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ മുന്‍ ഡിജിപി ശ്രീലേഖയും പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജുമാണ്. സി കൃഷ്ണകുമാറിനും വൈസ് പ്രസിഡന്റ് പദവി നല്‍കി.

 

Top News from last week.