കെ.എസ്.യു നേതാക്കൾക്കെതിരായ കേസിൽ വധശ്രമക്കുറ്റം ഒഴിവാക്കിയതായി പോലീസ് ഹൈക്കോടതിയിൽ .വ്യാജ പരാതിയിൽ അന്യായമായി തങ്ങളെ വധശ്രമ കുറ്റം ചുമത്തി ജയിലിലടച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും വിഷയത്തിൽ ഉന്നത തല അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ടും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം സി അതുൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.എ ആബിദ് അലി മുഖേനെയാണ് അതുൽ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞദിവസം ഹർജി പരിഗണിച്ചപ്പോൾ കേസിൽ വധശ്രമത്തിനുള്ള വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചതായി പോലീസിന് വേണ്ടി പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു.കേസിൽ വിശദമായ റിപ്പോർട്ട് ഈ മാസം 29 ന് ഫയൽ ചെയ്യാനും ഹൈക്കോടതി നിർദ്ദേശിച്ചു.









