ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ചു, മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്ന ബോട്ട് അകടത്തില്‍പെട്ട് ആസാം സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. ആസാം സ്വദേശി അലി (35) ആണ് മരിച്ചത്. കണ്ണൂര്‍ പുതിയങ്ങാടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ നിന്ന് ഇയാള്‍ തെറിച്ചു വീഴുകയായിരുന്നു.

പാലക്കോട് – ചൂട്ടാട് അഴിമുഖത്ത് വെച്ച് ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടം. കോസ്റ്റല്‍ പൊലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. അലിയെ കണ്ടെത്താനുളള തിരച്ചിലിനിടെ മറ്റൊരു ബോട്ട് മറിഞ്ഞിരുന്നു. മറിഞ്ഞ ബോട്ടിലുണ്ടായിരുന്ന ആളുകള്‍ നീന്തി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല.

Top News from last week.

Latest News

More from this section