കണ്ണൂർ: മത്തികൾക്കു പിന്നാലെ ഡോൾഫിനുകളും ചത്തനിലയിൽ കരയ്ക്കടിഞ്ഞു
തിരകൾക്കൊപ്പം വ്യാപകമായി ചെറുമത്തികൾ കരയിലേയ്ക്ക് അടിഞ്ഞു കയറിയ അസാധാരണ സംഭവത്തിനു പിന്നാലെയാണ് കണ്ണൂർ പയ്യാമ്പലം ബീച്ചിനു സമീപം രണ്ടു ഡോൾഫിനുകൾ കൂടി ചത്തനിലയിൽ തീരത്തടിഞ്ഞത്.
ബീച്ച് റോഡിലെ പ്രണവ് റിസോട്ട് മുന്നിലും,
നീർക്കടവ് ശ്മശാനത്തിന് സമീപവുമാണ് ഡോൾഫിനുകളുടെ ശവങ്ങൾ അടിഞ്ഞിരിക്കുന്നത്.
ചീഫ് വെറ്റിനറി സർജൻ പത്മരാജ്,
റേഞ്ച് ഫോറസ്റ്റ് ഓഫീസർ സബ്ന- കോസ്റ്റൽ പോലീസ് എന്നിവർ സ്ഥലത്തെത്തി. പരിശോധനകൾക്കും,
പോസ്റ്റ്മോർട്ടത്തിനും ശേഷം ജഡങ്ങൾ സംസ്കരിച്ചു.









