ബോളിവുഡിൻ്റെ പ്രിയപ്പെട്ട ഹീ-മാൻ എന്നറിയപ്പെടുന്ന മുതിർന്ന നടൻ ധർമ്മേന്ദ്ര 89-ാം വയസ്സിൽ അന്തരിച്ചതായി വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഈ മാസം ആദ്യം ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടനെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.ആറ് പതിറ്റാണ്ടിലേറെ നീണ്ട ശ്രദ്ധേയമായ സിനിമാ പാരമ്പര്യമാണ് ധർമ്മേന്ദ്ര അവശേഷിപ്പിക്കുന്നത്. ഡിസംബർ 25-ന് റിലീസ് ചെയ്യാനിരിക്കുന്ന ‘ഇക്കിസ്’ എന്ന ചിത്രത്തിലായിരിക്കും അദ്ദേഹത്തിൻ്റെ അവസാന ഓൺ-സ്ക്രീൻ സാന്നിധ്യം









