കണ്ണൂർ : കണ്ണൂർ ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശേരി മണ്ഡലം ജനറൽ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെയാണ് ഒരു സംഘം ബോംബെറിഞ്ഞത്. ആർക്കും പരിക്കില്ല.
വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനൽ ചില്ലുകൾ തകർന്നു. ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പുലർച്ചെ 2.30ഓടെയായിരുന്നു ആക്രമണം.
പൊലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. ചെറുകുന്നിൽ ഫ്‌ളക്‌സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി തർക്കമുണ്ടായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.









