ബോക്സ് ഓഫീസിൽ തീപാറും!ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ ‘സൂര്യ-വിശാൽ’ പോരാട്ടം; രണ്ട് വൻകിട പടങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്

ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തുന്ന രണ്ട് വൻകിട തമിഴ് ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശം ന്യൂ സൂര്യ ഫിലിംസ് സ്വന്തമാക്കി. തമിഴ് താരം സൂര്യ കേന്ദ്രകഥാപാത്രമാകുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’, വിശാൽ സംവിധാനം ചെയ്ത് നായകനായി എത്തുന്ന ‘മകുടം’ എന്നിവയാണ് ഈ ദിവസം ഒരേസമയം പ്രദർശനത്തിനെത്തുന്നത്.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി. ചൗധരി നിർമ്മിക്കുന്ന 99-ാമത് ചിത്രമാണ് ‘മകുടം’. ഇത് വിശാലിന്റെ കരിയറിലെ 35-ാമത്തെ സിനിമ കൂടിയാണ്. വിശാൽ തന്നെയാണ് ചിത്രത്തിന് കഥ തിരക്കഥയൊരുക്കി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മുത്തശ്ശന്റെ ലുക്ക് ഉൾപ്പെടെ മൂന്ന് വ്യത്യസ്ത ഭാവങ്ങളിലാണ് താരം ഇതിൽ പ്രത്യക്ഷപ്പെടുന്നത്. വലിയ ക്യാൻവാസിൽ നിർമ്മിച്ചിരിക്കുന്ന ഈ മാസ്സ് ആക്ഷൻ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ‘മാർക്ക് ആന്റണി’ക്ക് ശേഷം വിശാലുമായി കൈകോർക്കുന്ന ജി. വി. പ്രകാശ് കുമാറാണ്.

ദുഷാര വിജയൻ നായികയാകുന്ന ചിത്രത്തിൽ അഞ്ജലിയും പ്രധാന വേഷത്തിലെത്തുന്നു. ജോൺ വിജയ്, ജയ പ്രകാശ്, തമ്പി രാമയ്യ, ചിത്ര ലക്ഷ്മൺ, അജയ്, വംശി കൃഷ്ണ, അബു സലിം, അർജായ് പ്രിൻസ്, വി. ജെ. ഝാൻസി, പദം കുമാർ, സാബുമോൻ, അൻപ്, ശ്രീലേഖ വാസന്തി, രാധിക, സബിത റോയ് എന്നിവർക്കൊപ്പം ബാലതാരങ്ങളായ അശ്വിൻ, മായാ, സഞ്ജയ്, റിയാൻ, സായ് സഞ്ജൻ, ജെറിക്ക് എന്നിവരും അണിനിരക്കുന്നുണ്ട്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പാട്ടുകളും വലിയ തരംഗമായി മാറിക്കഴിഞ്ഞു.

ബി. സുരേഷ്, ആർ. ബി. ജീവൻ ചൗധരി, ജിതൻ രമേഷ്, ജീവ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ രവി അരസുവിന്റേതാണ്. പൊൻ പാർത്ഥിപൻ, വിശാൽ, അനദ് കുമാരൻ എന്നിവർ തമിഴിലും രാജേഷ് എ. മൂർത്തി തെലുങ്കിലും സംഭാഷണങ്ങൾ രചിച്ചിരിക്കുന്നു. റിച്ചാർഡ് എം. നാഥനും അഭിനന്ദൻ രാമാനുജവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജി. വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഏകാദശി, വിവേക്, ഉമാ ദേവി, കരുണാകരൻ, വി7എച്ച് എന്നിവർ വരികളെഴുതിയിരിക്കുന്നു.

എൻ. ബി. ശ്രീകാന്ത് എഡിറ്റിംഗും ദിലീപ് സുബ്ബരായൻ ആക്ഷൻ രംഗങ്ങളും ജി. ദുരൈരാജ് കലാസംവിധാനവും വാസുകി ഭാസ്കർ കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്നു. ബൃന്ദാ, ദിനേശ്, അസർ, അപ്സാർ എന്നിവരാണ് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. എം. വി. രമേഷ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി പ്രവർത്തിച്ച ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട്സ് ലോർവൻ സ്റ്റുഡിയോസും, സൗണ്ട് വൈബ് സ്റ്റുഡിയോസിന് വേണ്ടി ടി. ഉദയ് കുമാർ ശബ്ദ മിശ്രണവും, ബി2എച്ച് സ്റ്റുഡിയോസ് ഡി. ഐ വർക്കുകളും പൂർത്തിയാക്കി. ട്യൂണി ജോഹാൻ ടൈറ്റിൽ ഡിസൈനും കണ്ണദാസൻ ഡി. കെ. ഡി. പബ്ലിസിറ്റി ഡിസൈനും നിർവ്വഹിച്ചു. സായ് സന്തോഷ് സ്റ്റിൽസ് എടുത്ത ചിത്രത്തിന്റെ പ്രമോ സ്റ്റിൽസ് തയ്യാറാക്കിയത് സുദർശനാണ്. ചിത്രത്തിന്റെ മാർക്കറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ടിക്കറ്റ് ഫാക്ടറിയാണ്.

Top News from last week.