ബ്രെയിൻ വേവ് എഡ്യൂക്കേഷൻ ഉദ്ഘാടനം ചെയ്തു

കമ്പിൽ :വിശ്വഭാരതി കോളേജ് മയ്യിലും, അക്ഷര കോളേജ് കമ്പിലും സംയുക്തമായി ആരംഭിച്ച ബ്രെയിൻ വേവ് എഡുക്കേഷൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.അക്ഷര കോളേജ് പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണൻ അധ്യക്ഷനായി.ആദ്യ രജിസ്ട്രേഷൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സജിമ നിർവഹിച്ചു.വാർഡ് മെമ്പർ വി വി ഗീത ,ശ്രീധരൻ സംഘമിത്ര എ കൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു.വിശ്വഭാരതി കോളേജ് പ്രിൻസിപ്പാൾ സി എം ശശിധരൻ സ്വാഗതവും ബ്രെയിൻ വേവ് എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേറ്റർ ടി സജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് മലയാളം മീഡിയം , CBSC,ICSE വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും മികച്ച പരിശീലനം നൽകുന്നതോടൊപ്പം,അവധിക്കാലത്തെ ആസ്വാദ്യകരമാക്കാൻ കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച് പരിശീലന കളരികൾ,കൗൺസിലിംഗ് എന്നിവ ബ്രെയിൻ വേവ് എഡ്യൂക്കേഷൻ്റെ പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുന്നു.കമ്പിൽ അക്ഷര കോളേജിലാണ് ബ്രെയിൻ വേവ് എഡ്യൂക്കേഷൻ പ്രവർത്തിക്കുന്നത്.

ഫോട്ടോ:വിശ്വഭാരതി കോളേജ് മയ്യിലും, അക്ഷര കോളേജ് കമ്പിലും സംയുക്തമായി ആരംഭിക്കുന്ന ബ്രെയിൻ വേവ് എഡ്യൂക്കേഷൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യുന്നു

Top News from last week.

Latest News

More from this section