Friday, October 9, 2026
India

ബ്രിക്സ് രാജ്യങ്ങളുടെ സാമ്പത്തിക ശക്തി ലോകത്തേക്കാൾ ഇരട്ടി വേഗത്തിൽ വളർന്നു: പ്രധാനമന്ത്രി

Advertisement
Advertisement

ബ്രിക്സ് രാജ്യങ്ങളുടെ സാമ്പത്തിക ശക്തി ലോകത്തേക്കാൾ ഇരട്ടി വേഗത്തിൽ വളർന്നു: പ്രധാനമന്ത്രി

Advertisement

ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങളുടെ സാമ്പത്തിക ശക്തി ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏകദേശം ഇരട്ടി വേഗത്തിലാണ് വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിക്സിന്റെ 20-ാം വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2006-ൽ നാല് രാജ്യങ്ങൾ മാത്രമായി ആരംഭിച്ച ബ്രിക്സ് ഇന്ന് അംഗരാജ്യങ്ങളും പങ്കാളി രാജ്യങ്ങളും ഉൾപ്പെടെ 21 രാജ്യങ്ങളുള്ള കൂട്ടായ്മയായി വളർന്നു.

 

ലോക ജനസംഖ്യയുടെ 50 ശതമാനവും ആഗോള ജിഡിപിയുടെ 40 ശതമാനവും ആഗോള വ്യാപാരത്തിന്റെ 25 ശതമാനത്തിലധികവും ഇന്ന് ബ്രിക്സ് രാജ്യങ്ങളാണ് പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ ആഗോള ജിഡിപി ഏകദേശം രണ്ടര മടങ്ങ് വളർന്നപ്പോൾ, ബ്രിക്സ് രാജ്യങ്ങളുടെ സംയുക്ത ജിഡിപി നാലര മടങ്ങിനടുത്ത് വർധിച്ചതായും മോദി ചൂണ്ടിക്കാട്ടി.

“മറ്റു ലോക രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിക്സിന്റെ സാമ്പത്തിക ശക്തി ഏകദേശം ഇരട്ടി വേഗത്തിലാണ് വളർന്നത്”, പ്രധാനമന്ത്രി പറഞ്ഞു.

Advertisement
Advertisement
Advertisement
Advertisement
Advertisement