ആലപ്പുഴ മാവേലിക്കരയില്‍ പാലം നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിര്‍മ്മാണ ചുമതലയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ഈ മാസം അഞ്ചാം തീയതിയാണ് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചത്. ചെന്നിത്തല, ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീച്ചേരികടവ് പാലമാണ് തകര്‍ന്നുവീണത്. കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാര്‍ത്തിക് (കിച്ചു24), ഹരിപ്പാട് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണികണ്ഠന്‍ചിറ ബിനു ഭവനത്തില്‍ ജി.ബിനു (42) എന്നിവരാണു മരിച്ചത്.









