സവാളയുടെ സീസണൽ വിലവർധന നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ ബഫർ സ്റ്റോക്കിലുള്ള സവാള. വിപണിയിൽ എത്തിക്കും



നിലവാരമുള്ള സവാള ലഭ്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ; നാസിക്കിൽ നിന്ന് ആദ്യ ‘കന്ദ എക്സ്പ്രസ്’ ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടു,
സവാളയുടെ സീസണൽ വിലവർധന നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ ബഫർ സ്റ്റോക്കിലുള്ള സവാള ഘട്ടംഘട്ടമായി വിപണിയിലെത്തിക്കുന്നു. രാജ്യത്ത് ആവശ്യത്തിന് സവാള ലഭ്യമാണെന്നും വില സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ലക്ഷ്യബദ്ധമായ ഇടപെടലുകളാണ് നടത്തുന്നതെന്നും സർക്കാർ അറിയിച്ചു.
ഇതിന്റെ ഭാഗമായി നാസിക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ആദ്യ ‘കന്ദ എക്സ്പ്രസ്’ സവാളയുമായി പുറപ്പെട്ടു. പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് സവാള വേഗത്തിൽ എത്തിക്കുന്നതിനായി റെയിൽവേ റേക്കുകളും റോഡ് ഗതാഗതവും സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് ഗതാഗത സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
എൻസിസിഎഫ് (NCCF), നാഫെഡ് (NAFED), കേന്ദ്രീയ ഭണ്ഡാർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെ ബഫർ സ്റ്റോക്കിലെ സവാള കിലോയ്ക്ക് 35 രൂപ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
സീസണൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും ഉപഭോഗ കേന്ദ്രങ്ങളിലേക്കും സവാളയുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുകയാണ് കേന്ദ സർക്കാർ









