കേരള സർക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് സംരംഭകരുടെ പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞില്ലെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ഭാരവാഹികൾ വിലയിരുത്തി.മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങൾ കൂടുതലും നടപ്പിലാക്കാൻ ബാക്കിയിരിക്കെ,
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റിൽ സാമൂഹിക സുരക്ഷ, ജീവനക്കാരുടെ ക്ഷേമം, വികസന പദ്ധതികൾ ,വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ ആനുകൂല്യങ്ങൾഎന്നിവയോടൊപ്പംസംരം ഭക മേഖലക്ക് കൂടി പ്രാധാന്യം നൽകണമായിരുന്നു.സാധാരണ ജനവിഭാഗത്തിന് ബജറ്റിൽ നൽകിയ പ്രാധാന്യം അഭിനന്ദനാർഹമാണ്.സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം, കൂടാതെറോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ആദ്യ 5 ദിവസം സൗജന്യ ചികിത്സ,ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള അപകട ഇൻഷുറൻസ് തുടങ്ങിയവ നമ്മുടെ കുട്ടികളോടും യുവാക്കളോടും സർക്കാർ കാണിക്കുന്ന കരുതലിന്റെ ദൃഷ്ടാന്തമാണ്.കണ്ണൂരിൽ ടൂറിസം വികസനത്തിന് പെരളശ്ശേരി ,തളിപ്പറമ്പ്, മുഴപ്പിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിൽ ആരംഭിക്കാനിരിക്കുന്ന പ്രഖ്യാപനങ്ങളും ശ്രദ്ധേയമാണ്.
MC റോഡുകൾക്ക് ഫണ്ട് വകയിരുത്തിയത് യാ ത്രാക്ലേശ പരിഹാരത്തിനും, വികസനത്തിനും വഴിതെളിക്കും.
കണ്ണൂർ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും ചേംബർ ഭാരവാഹികളും മെമ്പർമാരും ബജറ്റ് അവതരണം കാണാനും വിലയിരുത്താനും എത്തി.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റിൽ സാമൂഹിക സുരക്ഷ, ജീവനക്കാരുടെ ക്ഷേമം, വികസന പദ്ധതികൾ ,വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ ആനുകൂല്യങ്ങൾഎന്നിവയോടൊപ്പംസംരം
MC റോഡുകൾക്ക് ഫണ്ട് വകയിരുത്തിയത് യാ ത്രാക്ലേശ പരിഹാരത്തിനും, വികസനത്തിനും വഴിതെളിക്കും.
കണ്ണൂർ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും ചേംബർ ഭാരവാഹികളും മെമ്പർമാരും ബജറ്റ് അവതരണം കാണാനും വിലയിരുത്താനും എത്തി.









