ബജറ്റില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകള്‍ നവീകരിക്കുന്നതിന് 20.25 കോടി രൂപ അനുവദിച്ചതായി സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു. മണക്കടവ് – മൂരിക്കടവ് – കാപ്പിമല റോഡ് 6.5 കി.മീ മെക്കാഡം ടാറിംങിന് 15 കോടി രൂപയും ഉളിക്കൽ – ഇരിട്ടി റോഡില്‍ ഉളിക്കല്‍ മുതല്‍ ചെട്ടിയാര്‍പീടിക വരെ 3 കി.മീ മെക്കാഡം ടാറിംങിന് 5.25 കോടി രൂപയുമാണ് അനുവദിച്ചത്.
മണ്ഡലത്തിലത്തില്‍ കാലവര്‍ഷത്തിലും മറ്റും തകര്‍ന്നിരിക്കുന്ന നിരവധി റോഡുകളും പാലങ്ങളുമുണ്ട്. ഒരു പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു പോലും തുക അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എം.എല്‍.എ പറഞ്ഞു. ബജറ്റില്‍ തുക അനുവദിക്കുന്നതിന് വേണ്ടി നിരവധി പ്രൊപ്പോസലുകള്‍ നല്‍കിയെങ്കിലും ആകെ രണ്ട് പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചത്. നിരവധി റോഡുകളും പാലങ്ങളുമാണ് തകര്‍ച്ചയുടെ വക്കിലുള്ളതെന്നും ഇതിനൊന്നും തുക അനുവദിക്കാത്തത് അത്യന്തം ഖേദകരമാണെന്നും എം.എല്‍.എ പറഞ്ഞു.
ബജറ്റില്‍ ടോക്കണ്‍ അനുവദിച്ച പ്രവൃത്തികള്‍
എരുവാട്ടി – വിമലശ്ശേരി – തേര്‍ത്തല്ലി റോഡ്
ഐച്ചേരി – അലക്സ്നഗർ റോഡ്
കാർത്തികപുരം ടൗൺ സൗന്ദര്യവൽക്കരണം
പയ്യാവൂർ ടൗൺ സൗന്ദര്യവൽക്കരണം
ആലക്കോട് പഞ്ചായത്തില്‍ ഭിന്നശേഷിക്കാർക്കായി തെറാപ്പി സെന്ററിന്റെ കെട്ടിട നിർമ്മാണവും അനുബന്ധ സൌകര്യവും
ഇരിക്കൂർ പാലം നിർമ്മാണം
പയ്യാവൂർ – കുന്നത്തൂർ പാടി- പാടാംകവല – കഞ്ഞിരക്കൊല്ലി – മണിക്കടവ് – നുച്യാട് റോഡ്
വട്ട്യാംതോട് പുതിയ പാലം നിർമ്മാണം
കൊളന്തകടവിൽ പാലം നിർമ്മാണം
ശ്രീകണ്ഠപുരം – കൂട്ടുംമുഖം – ചെമ്പേരി – അരീക്കാമല റോഡ്
പൊടിക്കളം – മടമ്പം – പാറക്കടവ് – റോഡ്
മണക്കടവ് – ചീക്കാട് – പ്ലാന്റേഷന്‍ റോഡ്
കോളിത്തട്ട് – തൊട്ടിൽപ്പാലം റോഡ്
കണ്ടകശ്ശേരി പാലം പുനർനിർമ്മാണം
പൊക്കുണ്ട് – തേർതല – തേറളായി റോഡ്
വണ്ണായിക്കടവ് പാലം നിർമ്മാണം
മൂരിക്കടവിൽ ആർ .സി.ബി നിര്‍മ്മാണം
ആലക്കോട് – പാത്തൻപാറ – വെള്ളാട് റോഡ്
ചന്ദനക്കാംപാറയിലെ ആനയടി പാലം നിർമ്മാണം
ഇരിക്കൂർ അഗ്രികൾച്ചറൽ കോമൺ ഫെസിലിറ്റേഷൻ സെന്റർ
തേർമല – വളവക്കരി പാലം നിര്‍മ്മാണം
പയ്യാവൂർ – പൈസക്കരി – ചന്ദനക്കാംപാറ – വഞ്ചിയം റോഡ്
രയരോം – പരപ്പ – കാർത്തികപുരം റോഡ്
മുണ്ടാനൂർ – വാതിൽമട റോഡ്
മാട്ടറ – ചപ്പാത്ത് പാലം നിർമ്മാണം
ആലക്കോട് മുതൽ കരുവഞ്ചാൽ വരെ സൗന്ദര്യവൽക്കരണം
കുടിയാന്മല – പൊട്ടൻപ്ലാവ് – പൈതൽമല റോഡ്









