ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മട്ടന്നൂർ: കുമ്മാനത്ത് കെ എസ് ആർ ടി സി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുമ്മാനം സ്വദേശി മുഹമ്മദ് റിദാനാണ് ബസിടിച്ച് മരിച്ചത്. സ്കൂളിലേക്ക് പോകും വഴിയായിരുന്നു അപകടം. റോഡിന്റെ എതിർവശത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് കയറാൻ വേണ്ടി റോഡ് മുറിച്ചു കടക്കുന്നതിന് ഇടയിൽ ആയിരുന്നു ബസ് ഇടിച്ചത്. പാലോട്ടുപള്ളി വി എം എം സ്കൂൾ വിദ്യാർത്ഥിയാണ് മുഹമ്മദ് റിദാൻ.

Top News from last week.