സി.ജെ. റോയിയുടെ മരണം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു

കോൺഫിഡൻ്റ ഗ്രൂപ്പ് ചെയർമാനും മലയാളി വ്യവസായിയുമായ സി.ജെ. റോയിയുടെ മരണംജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. ബെംഗളൂരുവിലെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ സി.ജെ. റോയ് വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചയും പീഡനവും ഉണ്ടായോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

സ്വതന്ത്ര അന്വേഷണം വേണം

സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങളിൽ വന്ന വീഴ്ചകൾ വിശകലനം ചെയ്യണം. കുടുംബാംഗങ്ങളുടെ മൊഴികൾ ഗൗരവമായി കാണണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ ജാഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നതതലത്തിലുള്ള ജുഡീഷ്യൽ അന്വേഷണം വഴി മാത്രമേ ഈ വിഷയത്തിൽ നീതി ഉറപ്പാക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി.

Top News from last week.

Latest News

More from this section