സി .എം.ശിവരാജൻ നിര്യാതനായി

കണ്ണൂർ : ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപം ജയപ്രഭ ഹൌസിങ്ങ് കോളനിയിൽ സി എം ശിവരാജൻ (78) നിര്യാതനായി. ഭാര്യ: ആശ ശിവരാജന്‍, മകള്‍ പരേതയായ സിറാ ശിവരാജന്‍. സംസ്ക്കാരം പിന്നീട്.

പ്രശസ്ത ഫുട്ബോൾ താരമായിരുന്നു. ഗോവ സ്റ്റേറ്റ് ഫുട്ബോൾ ടീമിനു വേണ്ടി നിരവധി തവണ കളിച്ചിട്ടുണ്ട്. ഭക്തി സംവർദ്ധിനി യോഗം മുൻ ഡയറക്ടർ, കണ്ണൂർ ഡിസ്ട്രിക്റ്റ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്, ജില്ലാ ബസ് ഓണേർസ് അസോസിയേഷൻ പ്രസിഡണ്ട്, ലയൺസ് ക്ലബ് പ്രസിഡന്റ്‌, എസ്‌ എൻ ട്രസ്റ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
അച്ഛൻ പരേതനായ സി. എച്ച് കണ്ണന്‍, അമ്മ പരേതയായ എം.പി സുലോചന.

സഹോദരങ്ങൾ: കൃഷ്ണവേണി, ജയകൃഷ്ണൻ, കൃഷ്ണകുമാരി, സൂരജ്, പരേതരായ ജയരാജൻ, കൃഷ്ണൻ, ശ്രീലക്ഷ്മി, ഹരീഷ്ബാബു.

Top News from last week.