കണ്ണൂർ : കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥ് മട്ടന്നൂർ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് കൂടാളിയിൽ പര്യടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശരത്ത് കൊതേരി അധ്യക്ഷത വഹിച്ചു.
ഒബിസി മോർച്ച മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് രാജീവൻ സി.വി സ്വാഗതം പറഞ്ഞു. ബി ഡി ജെ എസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ കാരാട്ട്, മട്ടന്നൂർ നഗരസഭ കൗൺസിലർ എ . മധുസൂദനൻ , ബി ജെ പി ജില്ലാ കമ്മിറ്റി അംഗം പി കെ രാജൻ, മട്ടന്നൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ഇ. നാരായണൻ, കൂടാളി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രൂപേഷ് , മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് റീന മനോഹരൻ, മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് മാധുരി, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് പികെ വത്സൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കുംഭം, ചാലോട്, മുട്ടന്നൂർ നായാട്ടുപാറ, ഒളപ്പ കൊടോളിപ്രം, കല്ലൂർ. ഇല്ലം ഭാഗം, ഉരുവച്ചാൽ, ആയിത്തറ , ആയിത്തറ മമ്പറം, മാലൂർ സിറ്റി, തൃക്കടാരിപ്പൊയിൽ, ആലച്ചേരി, ബേക്കളം, നെടുംപൊയിൽ, എടയാർ, കണ്ണവം തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തിയതിനുശേഷം ചിറ്റാരിപ്പറമ്പിൽ സമാപിച്ചു. സമാപന സമ്മേളനം നളിൻ കുമാർ കട്ടീൽ എംപി ഉദ്ഘാടനം ചെയ്തു.
വിവിധ പ്രദേശങ്ങളിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം മോഹനൻ മാനന്തേരി, ഒബിസി മോർച്ച ജില്ലാ പ്രസിഡണ്ട് വിജയൻ വട്ടിപ്രം, കൂട്ട ജയപ്രകാശ്, സി ബാബു, തുടങ്ങിയവർ സംസാരിച്ചു.