തെരഞ്ഞെടുപ്പ് ചൂടിലാണ് നാടും നഗരവും. അരനൂറ്റാïിനിപ്പുറം തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് വലിയ രൂപാന്തരം വന്നിട്ടില്ലേങ്കിലും പ്രചാരണത്തില്‍ സാങ്കേതികവിദ്യയിലെ വളര്‍ച്ച വിസ്‌ഫോടനമായ മാറ്റങ്ങള്‍ വരുത്തിയിട്ടുï്. നേരത്തെ തെരഞെടുപ്പ് പ്രചാരണം രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാത്രം ചുമതലയാണെങ്കില്‍ ഇന്ന് രാഷ്ട്രീയത്തോട് താല്‍പര്യമുള്ള ഓരോ വ്യക്തിക്കും തങ്ങള്‍ വിശ്വസിക്കുന്ന ആശയങ്ങളും ഇഷ്ടാനിഷ്ടങ്ങളും പ്രകടിപ്പിക്കാന്‍ ഡിജിറ്റല്‍ മീഡിയയില്‍ അവസരമുï്. സ്ഥാനാര്‍ഥികളെ കുറിച്ചു അനുകൂലമായും പ്രതികൂലമായും പ്രതികരിക്കാനും കഴിയും.അതുപോലെ രാഷ്ടീയ പാര്‍ടികളുടെ പ്രചാരണ രീതികളും ഏറെക്കുറേ മാറി. ബോര്‍ഡുകളും പോസ്റ്ററുകളും ലഘുലേഖകളും ചെറുജാഥകളും വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണവുമൊക്കെയായിരുന്നു പ്രചാരണ മാധ്യമങ്ങളെങ്കില്‍, ഇന്ന് സോഷ്യല്‍ മീഡിയകളാണ് പ്രചാരണത്തിന്റെ കുത്തക ഏറ്റെടുത്തിരിക്കുന്നത്. ഇന്‍ഫ്‌ലുന്‍സര്‍മാരും ബ്ലോഗര്‍മാരും ഓണ്‍ലൈന്‍ മീഡിയകളും ന്യൂസ് ചാനലുകളേക്കാള്‍ വലിയ ആശയവിനിമയ മാര്‍ഗമായി മാറുകയാണ്. ജനങ്ങളെ സ്വാധീനിക്കാനുള്ള ആശയങ്ങള്‍ ഫലപ്രദമായി കുത്തിവയ്ക്കാനറിയുന്ന പ്രചരണ ഏജന്‍സികളെ രംഗത്തിറക്കിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. അവരുïാക്കുന്ന നിശബ്ദ കോലാഹലങ്ങളാണ് തെരഞ്ഞെടുപ്പിന്റെ ഗതിനിര്‍ണയിക്കുന്നത് എന്ന ചര്‍ച്ചയും നടക്കുന്നു.
നേരത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കി വിജയിച്ച തെരഞ്ഞെടുപ്പ് പിആര്‍ വര്‍ക്ക് കേരളത്തിലും പരീക്ഷിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. കേരള രാഷ്ട്രീയത്തില്‍ ഇത്തവണ ഏറെചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ പ്രധാനം സുനില്‍ കനഗോലു എന്ന തെരഞ്ഞെടുപ്പ് പ്രചാരണവിദദ്ധന്റെ താണ്. ബിജെപിയാണ് കനഗോലുവിനെ ആദ്യം തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അവതരിപ്പിച്ചത്. യൂക്തി ഉപയോഗിക്കാന്‍ സമ്മതിക്കാതെ വികാരത്തെ ഉïാക്കി ജനമനസ്സ് തങ്ങള്‍ക്ക് അനുകൂലമാക്കുക എന്നതായിരുന്നു കന ഗോലുസിദ്ധാന്തം. കേരളത്തില്‍ കന ഗോലുവിനെ പരിചയപ്പെടുത്തിയിരിക്കുന്നത് കോണ്‍ഗ്രസാണ്. സത്യങ്ങളും നുണകളും തിരിച്ചറിയാനാവാത്ത വിധം ജനങ്ങളെ ആശയകുഴപ്പത്തിലാക്കുക എന്ന രീതിയാണ് കേരളത്തില്‍ കനഗോലു അവതരിപ്പിച്ചിരിക്കുന്നത്. അത് എത്ര മാത്രം വിജയിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ മാത്രമേ അറിയാന്‍ കഴിയൂ.
സത്യം ചെരിപ്പിടുമ്പോള്‍ നുണ ലോകം ചുറ്റുന്നു എന്ന വാക്യം യാഥാര്‍ഥ്യമാക്കുന്ന പി ആര്‍ വര്‍ക്ക് ശൈലിയില്‍ കേരളത്തിലെ എല്‍ഡിഎഫ് സ്തംഭിച്ചു പോയെങ്കിലും അതിനെ മറി കടക്കാനുള്ള ഡിജിറ്റല്‍ ശൈലിയില്‍ അവരും മുന്നേറി കഴിഞ്ഞു. മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ പ്രചാരണ കൂട്ടായ്മ സൃഷ്ടിച്ചെടുത്തിരിയുകയാണ് അവര്‍. ഒപ്പം സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍ വകുപ്പിനെയും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.അതോടെ ഈ തെരഞ്ഞെടുപ്പ് ഡിജിറ്റല്‍ പ്രചാരണ യുദ്ധമായി മാറുകയാണ്.
പുറത്ത് നിന്ന് നോക്കുമ്പോള്‍ എല്ലാം ശാന്തമാണെന്ന് തോന്നുമെങ്കിലും ഓരോ വ്യക്തിയുടെയും മനസിലേക്ക് തെരഞ്ഞെടുപ്പ് ആശയങ്ങള്‍ നേരിട്ട് കടത്തിവിട്ടു ഫലം ഉïാക്കുന്ന രീതിയിലേക്കാണ് നാം കടക്കുന്നത്. അതില്‍ ലക്ഷകണക്കിന് യുവജനങ്ങളാണ് പങ്കാളികളാകുന്നത്. ജന്‍സി തലമുറക്ക് രാഷ്ട്രിയത്തിലൊന്നും താല്‍പര്യമില്ലെന്ന് പരിതപിക്കുന്ന തന്ത വൈബിന് മറുപടിയാണ് ഈ പങ്കാളിത്തം എന്ന് കൂടി കാണേïതുï്. രാഷ്ട്രീയത്തോട് താല്‍പര്യമുള്ളവര്‍ സൗജന്യമായാണ് സോഷ്യല്‍ മീഡിയകളില്‍ ഇടപ്പെടുന്നതെങ്കിലും ആശയനിര്‍മാണത്തിന്റെ പ്രൊഡക്ഷന്‍ പ്ലാറ്റ്‌ഫോം ചെലവേറിയതായി മാറുകയാണെന്നതും കാണാതിരുന്നു കുട. ഇത്തരം ഒരു ഇന്റസ്ട്രി തന്നെ വ്യവസായ രംഗത്ത് രൂപപ്പെട്ടു വരുന്നുï്. ഇന്ത്യയില്‍ രാഷ്ട്രീയ പ്രചരണ രംഗത്തെ ഡിജിറ്റലൈസേഷന്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് തുടക്കമിട്ടത് ബി ജെ പി യാണെന്ന് വേണമെങ്കില്‍ പറയാം. അവര്‍ അതിനായി വാര്‍ റൂമുകള്‍ ഉïാക്കി. ആശയങ്ങള്‍ സൃഷ്ടിക്കാന്‍ വൈദഗ്ദ്ധ്യം നേടിയ ലക്ഷകണക്കിന് യുവജനങ്ങള്‍ ഈ വാര്‍ റൂമുകളില്‍ വേതനം വാങ്ങി രാവും പകലും ജോലി ചെയ്യുന്നുവെന്നതാണ് പുറത്തുവരുന്ന വാര്‍ത്ത. തെരഞ്ഞെടുപ്പ് മാത്രമല്ല അവരുടെ ലക്ഷ്യം. ഓരോ സംസ്ഥാനങ്ങളിലും ഹിന്ദുത്വ വളര്‍ച്ചക്കുള്ള പരിസരം സൃഷ്ടിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ നമ്മുടെ മുന്നിലെത്തുന്ന ഹിന്ദുത്വ ചിന്തകള്‍ ഭൂരിഭാഗവും ഇങ്ങനെ സൃഷ്ടിച്ചെടുക്കുന്നവയാണെന്ന് സന്ദര്‍ഭവശാല്‍ പറഞ്ഞന്നേയുള്ളൂ. നൂതന മീഡിയ ശൈലി കേരളത്തില്‍ പരീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. വിജയിച്ചാലും ഇല്ലേങ്കിലും ഭാവി തെരഞ്ഞെടുപ്പ് ഡിജിറ്റല്‍ യുദ്ധമായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.









