കണ്ണൂർ കോർപ്പറേഷനിൽ സ്ഥാനാർത്ഥികളെ നിർത്തും. തിയ്യ മഹാസഭ

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിനിൽ കണ്ണൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിയ്യ മഹാസഭാ കണ്ണൂർ ജില്ലാ കമ്മിറ്റി സ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. തിയ്യ സമുദായം നേരിടുന്ന നിരവധി വിഷയങ്ങളിൽ പരിഹാരം കാണുവാൻ കണ്ണൂർ കോർപ്പറേഷൻ ഇതുവരെ തയ്യാറായില്ല. തിയ്യ സമുദായത്തിന്റെ പേരിൽ ഉള്ള കോടിക്കണക്കിന് രൂപ വിലയുള്ള ഒതോത്ത്‌ ശ്മശാന ഭൂമി അനധികൃതമായി പിടിച്ചെടുക്കുവാനാണ് കോർപ്പറേഷനും ചില രാഷ്ട്രീയ പാർട്ടികളും നടത്തിയത്. കൃത്യ സമയത്ത് തിയ്യ മഹാസഭാ അടക്കമുള്ള സമുദായ സംഘടനകൾ ഇടപെടൽ നടത്തിയത് കൊണ്ട് മാത്രമാണ് അത് നടക്കാതെ പോയത് . എങ്കിലും ഇപ്പോഴും അതിൻറെ തുടർന്ന് നടപടിയൊന്നും കോർപ്പറേഷൻ ഇതുവരെ ചെയ്തിട്ടില്ല. അത് പോലെ തിയ്യ സമുദായത്തിന്റെ പേരിൽ ഉണ്ടായിരുന്ന പയ്യാമ്പലം ശ്മശാനം കോർപ്പറേഷന് ഏറ്റടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും അവിടെ വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ ഇന്ന് വരെ കോർപ്പറേഷൻ കഴിഞ്ഞിട്ടില്ല . ഇതിന് വേണ്ടി നിരവധി തവണ ചെയർമാനും ബന്ധപ്പെട്ടവർക്കും നേരിട്ട് നിവേദനങ്ങൾ നൽകി. ഒന്നും നടന്നില്ല. മലബാറിലെ ഏറ്റവും പ്രബല തിയ്യ സമുദായത്തിലെ അംഗങ്ങളുടെ നിരവധി കച്ചവട സ്ഥാപനനങ്ങൾ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഉണ്ട്. ഇതിൽ പല സ്ഥാപനങ്ങളെയും ചെറുകിട സ്ഥാപനങ്ങളെയും പല രീതിയിലും കോർപ്പറേഷൻ ബുദ്ധിമുട്ടിച്ചു. അത് കൊണ്ട് തന്നെ തിയ്യ സമുദായത്തിന്റെയും സംഘടനയുടെ ശക്തി ഇതു പോലെ ഉള്ള നേതാക്കൾ മനസ്സിലാക്കാൻ വേണ്ടിയാണ് തിയ്യ മഹാസഭാ സ്ഥാനാർഥികളെ നിർത്തുന്നത്. കണ്ണൂർ കൽപക റെസിഡൻസിയിൽ ജില്ലാ പ്രസിഡന്റ്‌ എം ടി പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ട്രഷറര്‍ സി കെ സദാനന്ദൻ ഉദ് ഘാടനം ചെയ്‌തു. സംസ്ഥാന സമിതി അംഗം ലക്ഷ്മണൻ മയ്യിൽ, എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി പ്രസൂൺ സ്വാഗതവും ജില്ലാ ട്രഷറര്‍ ഷാജി നന്ദിയും പറഞ്ഞു

 

Top News from last week.

Latest News

More from this section