കണ്ണൂർ : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ കഴിഞ്ഞ മൂന്ന് മാസക്കാലമായി നടത്തിവന്ന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പുകൾ കൊട്ടിയൂർ ഐ ജെ എം എച്ച്എസ് എസ് ഹൈസ്‌കൂളിൽ സമാപിച്ചു.
കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സണ്ണി വരകിൽ അധ്യക്ഷനായി. വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ, ഹെഡ് മാസ്റ്റർ ബിനു തോമസ്, കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് രാജ്കുമാർ എൽ ആർ, തലശ്ശേരി ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ മുനീർ ടി കെ, ക്യാമ്പ് കോർഡിനേറ്റർ സുനീഷ് പി ജോസ് എന്നിവർ സംസാരിച്ചു. ട്രെയിനർമാരായ അബ്ദുൾ ലത്തീഫ്, സെയ്ദ് അബ്ദുള്ള എന്നിവർ ക്ലാസെടുത്തു.
ഇതുവരെ ഒമ്പത് സ്‌കൂളുകൾ, മൂന്ന് കോളേജുകൾ എന്നിവിടങ്ങളിലായി 1200 പരം വിദ്യാർഥികൾക്ക് പരിശീലനം നൽകി. മോട്ടിവേഷൻ, ലീഡർഷിപ്പ്, ഗോൾസെറ്റിംഗ്, ടൈം മാനേജ്‌മെൻറ്, കരിയർ അവേർനസ് തുടങ്ങിയ മേഖലകളിൽ പരിശീലനത്തിന് വിദഗ്ധർ നേതൃത്വം നൽകി. കണ്ണൂർ ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷനും, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുമാണ് പദ്ധതിക്ക് മേൽനോട്ടം വഹിച്ചത്.