തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനം ഉയർന്നതിന് പിന്നാലെ ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷ് പദവി രാജിവെച്ചു. മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെ തുടർന്നാണ് രാജി. ഇതോടെ അദ്ദേഹത്തിന് റൂട്രോണിക്‌സ് മാനേജിങ് ഡയറക്ടർ സ്ഥാനവും നഷ്ടമാകും.
അഴിമതിക്കേസിൽ പ്രതിയായ വ്യക്തി പ്രധാന തസ്തികകളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ചോദ്യങ്ങൾ ഉയർത്തിയിരുന്നു. കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ ഭരണതലത്തിലെ പ്രധാന പദവികളിൽ നിലനിർത്തുന്നത് സർക്കാരിന് വൻ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് അടിയന്തരമായി രാജി ആവശ്യപ്പെട്ടത്.









