കശുവണ്ടി ചമ്മന്തിയും പപ്പട ചമ്മന്തിയും; വെറൈറ്റി ചമ്മന്തികൾ

 

ഇന്ന് രണ്ട് വ്യത്യസ്ത ചമ്മന്തി രുചികൾ പരീക്ഷിച്ചാലോ? കശുവണ്ടി ചമ്മന്തിയും പപ്പട ചമ്മന്തിയും.

കശുവണ്ടി ചമ്മന്തി

കശുവണ്ടി – 10 എണ്ണം
പച്ചമുളക് – കാന്താരി – 3 എണ്ണം
കോല്പുളി – സ്വല്പം
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ – അര ടീസ്പൂൺ
കശുവണ്ടി കനലിൽ ചുട്ട് പരിപ്പെടുക്കുക. മൊരി കളഞ്ഞ് അമ്മിയിൽ വെച്ച് വെള്ളം ചേർക്കാതെ ചെറുതായി അരച്ചെടുക്കുക. ഇത് മൺചട്ടിയിൽ മറ്റു ചേരുവകളോടൊപ്പം ചേർത്ത് മരക്കയിലുകൊണ്ട് അരച്ചു ചേർക്കുക. സ്വാദുള്ള കശുവണ്ടി ചമ്മന്തി റെഡി.

പപ്പട ചമ്മന്തി

മൂന്ന് ചേരുവകൾകൊണ്ട് മൂന്നു മിനിറ്റിനുള്ളിൽ പപ്പട ചമ്മന്തി ‘ചുട്ടെടുക്കാം’.

പല വിഭവങ്ങളും തയ്യാറാക്കാൻ കുറച്ചെങ്കിലും സമയം വേണ്ടിവരും. ഞൊടിയിടയിൽ തയ്യാറാക്കാവുന്ന നിരവധി വിഭവങ്ങളുണ്ടെങ്കിലും പലതും നമുക്കറിയില്ല. വളരെ വേഗമുണ്ടാക്കാവുന്ന അത്തരത്തിലൊരു വിഭവമാണ് പപ്പട ചമ്മന്തി.

1. ചുട്ട പപ്പടം: 3 എണ്ണം
2. ചുട്ട ചുവന്ന മുളക്: 3 എണ്ണം
3. വെളിച്ചെണ്ണ: 2 സ്പൂൺ

ചുട്ട പപ്പടവും ചുട്ട മുളകും മിക്സിയിലോ അരകല്ലിലോ ചെറുതായൊന്ന് അരച്ചെടുത്താൽ പപ്പട ചമ്മന്തി തയ്യാർ !

Top News from last week.

Latest News

More from this section