Friday, October 9, 2026
Crime

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെതിരെ സിബിഐയുടെ രാജ്യവ്യാപക നടപടി; മൂന്ന് പേർ അറസ്റ്റിൽ

Advertisement
Advertisement

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെതിരെ സിബിഐയുടെ രാജ്യവ്യാപക നടപടി; മൂന്ന് പേർ അറസ്റ്റിൽ

Advertisement

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ ഓപ്പറേഷൻ ചക്ര-VIയുടെ ഭാഗമായി രാജ്യവ്യാപകമായി ശക്തമായ നടപടി സ്വീകരിച്ച് കേന്ദ്ര അന്വേഷണ ബ്യൂറോ (CBI). മൂന്ന് പ്രധാന ഡിജിറ്റൽ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട് 20 സംസ്ഥാനങ്ങളിലായി 89 ഇടങ്ങളിൽ സിബിഐ ഒരേസമയം പരിശോധന നടത്തി. കേസുകളിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.

നിയമപാലകരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും വേഷം ധരിച്ച് ആളുകളെ ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുത്ത സംഘങ്ങൾക്കെതിരെയാണ് നടപടി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റെടുത്ത ഡിജിറ്റൽ അറസ്റ്റ് കേസുകളിലാണ് സിബിഐ അന്വേഷണം നടത്തിയത്.

മൂന്ന് കേസുകളിലായി ഇരകളെ മാസങ്ങളോളം ‘ഡിജിറ്റൽ അറസ്റ്റിൽ’ നിർത്തി പണം തട്ടിയതായി അന്വേഷണത്തിൽ കണ്ടെത്തി. ബിറ്റ്സ് പിലാനിയുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ മൂന്ന് മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി 7.67 കോടി രൂപ തട്ടിയെടുത്തു. ഗുജറാത്തിലെ മറ്റൊരു കേസിൽ മൂന്ന് മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കിയ ശേഷം 19.24 കോടി രൂപയും, കർണാടകയിലെ കേസിൽ ഒരു മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി 15.45 കോടി രൂപയും തട്ടിയെടുത്തതായി സിബിഐ അറിയിച്ചു.

പരിശോധനകളിൽ തട്ടിപ്പുമായി ബന്ധപ്പെട്ട ബാങ്കിങ് രേഖകൾ, അക്കൗണ്ട് വിവരങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയ നിർണായക തെളിവുകൾ പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

തട്ടിപ്പിലൂടെ ലഭിച്ച പണം സ്വീകരിക്കുകയും വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഹരിയാന സ്വദേശിയായ ആകാശിന്റെ അക്കൗണ്ടിലേക്ക് 1.95 കോടി രൂപ എത്തിയതായും, കൊൽക്കത്ത സ്വദേശിയായ രാജാ കർമാകറിന്റെ സ്ഥാപന അക്കൗണ്ടിലേക്ക് 1.5 കോടി രൂപ എത്തിയതായും സിബിഐ വ്യക്തമാക്കി. ജ്യോതി റാണിയുടെ അക്കൗണ്ടിലും തട്ടിപ്പുതുക എത്തിയതായും, അതിൽ ഒരു ഭാഗം പണമായി പിൻവലിക്കുകയും ബാക്കി തുക മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നിലെ വിശാലമായ ശൃംഖലയെ കണ്ടെത്തുന്നതിനും ശേഷിക്കുന്ന പ്രതികളെ പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു.

Advertisement
Advertisement
Advertisement
Advertisement
Advertisement