കേരളത്തിന് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രളയ, മണ്ണിടിച്ചില്‍ ബാധിത സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായ ഹിമാചല്‍, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്.

ആര്‍ സംസ്ഥാനങ്ങള്‍ക്കായി 1066.80 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ആകെ അനുവദിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. പ്രളയം ബാധിച്ച ആറ് സംസ്ഥാനങ്ങളില്‍, അസമിന് 375.60 കോടി രൂപയും, മണിപ്പൂരിന് 29.20 കോടി രൂപയും, മേഘാലയയ്ക്ക് 30.40 കോടി രൂപയും, മിസോറാമിന് 22.80 കോടി രൂപയും, കേരളത്തിന് 153.20 കോടി രൂപയും, ഉത്തരാഖണ്ഡിന് 455.60 കോടി രൂപയുമാണ് കേന്ദ്ര വിഹിതമായി അനുവദിച്ചത്.

 

Top News from last week.

Latest News

More from this section