പെട്രോളിയം ചട്ടങ്ങളിൽ ഭേദഗതിക്ക് കേന്ദ്ര സർക്കാർ നിർദേശം


പെട്രോളിയം ചട്ടങ്ങളിൽ ഭേദഗതിക്ക് കേന്ദ്ര സർക്കാർ നിർദേശം

ന്യൂഡൽഹി: പെട്രോളിയം ഇറക്കുമതിയും ഗതാഗതവുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനായി പെട്രോളിയം ചട്ടങ്ങൾ, 2002 ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം.
പെട്രോളിയം ഉൽപ്പന്നങ്ങൾ ISO ടാങ്ക് കണ്ടെയ്‌നറുകളിൽ ഇറക്കുമതി ചെയ്യുന്നതിനും ഗതാഗതം നടത്തുന്നതിനും പരമാവധി മൂന്ന് വർഷം വരെ അനുമതി നൽകാനാണ് നിർദേശം. പൂർണമായ അപേക്ഷകളിൽ ഏഴ് പ്രവൃത്തി ദിവസത്തിനകം അനുമതി ലഭിക്കാത്ത പക്ഷം അനുമതി ലഭിച്ചതായി കണക്കാക്കുന്ന (Deemed Approval) സംവിധാനം ഏർപ്പെടുത്താനും നിർദേശമുണ്ട്.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയമാണ് പെട്രോളിയം (ഭേദഗതി) ചട്ടങ്ങൾ, 2026 സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയത്. കരടിനെക്കുറിച്ചുള്ള ആക്ഷേപങ്ങളും നിർദേശങ്ങളും 30 ദിവസത്തിനകം സമർപ്പിക്കാം.
ആക്ഷേപങ്ങളും നിർദേശങ്ങളും ജോയിന്റ് സെക്രട്ടറി (M&OR), പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം, ന്യൂഡൽഹി–110001 എന്ന വിലാസത്തിലോ js.mkt-png@gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അയയ്ക്കാം.








