കണ്ണൂർ: കണ്ണൂർ വാരിയേഴ്സ് ഫുട്ബോൾ ടീമിന്റെ ഹോം ഗ്രൗണ്ടായ ജവഹർ സ്റ്റേഡിയത്തിലെ നവീകരിച്ച അവസ്ഥ ചെയർമാൻ എം.പി ഹസ്സൻകുഞ്ഞി പരിശോധിച്ചു . സാലി, സലാവുദ്ദീൻ പി.വി , അബ്ദുള്ള എം.പി , മുൻ ഡി എഫ് എ പ്രസിഡണ്ടും , മുൻ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ടുമായ എം. കെ. നാസ്സർ , മുൻ ഡി എഫ് എ സെക്രട്ടരി സി. എം സെയ്‌ദ് , മുതിർന്ന മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ , മുൻ ഡി.എഫ് . എ ജോ.സെക്രട്ടരിയും , മുൻ കെൽട്രോൺ ക്ലബ് സെക്രട്ടരിയുമായ അഡ്വ . പി.വി. വേലായുധൻ, അസീർ കല്ലിങ്കീൽ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഗ്രൗണ്ട് മുഴുവൻ നടന്നു കാണുകയും പ്രവർത്തനം അവലോകനം ചെയ്യുകയും ചെയ്തു.









