Advertisement
Advertisement
Tuesday, September 15, 2026
Education

ഓണപ്പരീക്ഷാ ടൈംടേബിളിൽ മാറ്റം; എട്ടാം ക്ലാസിലെ ഓഗസ്റ്റ് 21-ലെ പരീക്ഷ സെപ്റ്റംബർ ഒന്നിലേക്ക് മാറ്റി

Advertisement
Advertisement

തിരുവനന്തപുരം: സ്കൂളുകളിലെ ഓണാഘോഷ ദിനത്തിൽ നടത്താനിരുന്ന എട്ടാം ക്ലാസിലെ ഓണപ്പരീക്ഷ മാറ്റി വെച്ചു. ഓഗസ്റ്റ് 21-ന് നിശ്ചയിച്ചിരുന്ന പരീക്ഷ ഓണാവധിക്കു ശേഷം സെപ്റ്റംബർ ഒന്നിന് നടക്കും. ആഘോഷ ദിനത്തിലെ പരീക്ഷ മാറ്റണമെന്ന് വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം.

Advertisement

പുതുക്കിയ തിയതി പ്രകാരം ഓഗസ്റ്റ് 21-ന് സ്കൂളുകളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ച ശേഷം ഓണാവധിക്കായി അടയ്ക്കും. തുടർന്ന് ഓണാവധി കഴിഞ്ഞ് ഓഗസ്റ്റ് 31-നാണ് സ്കൂളുകൾ വീണ്ടും തുറക്കുന്നത്. പരീക്ഷ മാറ്റിയതോടെ കുട്ടികൾക്ക് ആശങ്കകളില്ലാതെ ഓണം ആഘോഷിക്കാനാകും.

Advertisement
Advertisement
Advertisement
Advertisement
Advertisement