പഞ്ചസാര സംഭരണ നിയന്ത്രണങ്ങളിൽ മാറ്റം; പരിധി 1,000 ക്വിന്റലായി നിശ്ചയിച്ചു
Advertisement

Advertisement

Advertisement

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര പൂഴ്ത്തിവെപ്പ് തടയുന്നതിനും ഉത്സവകാലത്ത് സുഗമമായ വിതരണം ഉറപ്പാക്കുന്നതിനുമായി വ്യാപാരികൾക്കുള്ള പഞ്ചസാര സംഭരണ മാനദണ്ഡങ്ങളിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തി. പുതിയ നിർദേശപ്രകാരം സംഭരണ കാലയളവ് 15 ദിവസമായി കുറച്ചു. സംഭരണ പരിധി 1,000 ക്വിന്റലായും നിശ്ചയിച്ചു. ഇന്നുമുതൽ 2026 നവംബർ വരെ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകും.
അതേസമയം, വിതരണ ആവശ്യങ്ങളും ഗതാഗത-വിതരണവുമായി ബന്ധപ്പെട്ട പ്രായോഗിക വെല്ലുവിളികളും കണക്കിലെടുത്ത് കൊൽക്കത്തയിലും സമീപ മെട്രോപൊളിറ്റൻ മേഖലകളിലും അസമിലും സംഭരണ പരിധി 2,000 ക്വിന്റലായി ഉയർത്തിയിട്ടുണ്ട്.
ഉത്സവകാലത്ത് വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുക, അനാവശ്യമായി പഞ്ചസാര സംഭരിച്ചുവെക്കുന്നത് തടയുക, വിലക്കയറ്റ സാധ്യതകൾ നിയന്ത്രിക്കുക എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
Advertisement

Advertisement

Advertisement







