ആഭ്യന്തരവും കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനവും വേണമെന്ന് ചെന്നിത്തല

മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് തുടരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കം. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ്റെ സന്ദർശനത്തിനു പിന്നാലെ എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും ചെന്നിത്തലയെ വീട്ടിലെത്തി കണ്ടു..

ആഭ്യന്തര മന്ത്രിസ്ഥാനത്തിനൊപ്പം തൻ്റെ കൂടെയുള്ള രണ്ട് പേർക്ക് മന്ത്രി സ്ഥാനം , ജോസഫ് വാഴയ്ക്കന് കെ.പി. സി.സി പ്രസിഡൻ്റ് സ്ഥാനം എന്നിവയാണ് ചെന്നിത്തല മുന്നോട്ട് വച്ചത്. എന്നാൽ ഇക്കാര്യങ്ങളിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തല വിഭാഗം.

Top News from last week.