കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ. ബി എൽ ഒ ആയ ഏറ്റുകുടുക്ക സ്വദേശി അനീഷിന്‍റെ ആത്മഹത്യയുടെ കാരണം ജോലി സമ്മർദ്ദമാണെന്ന ആരോപണം ശക്തമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ ഇടപെട്ടത്. സംഭഴത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് രത്തൻ ഖേൽക്കർ വ്യക്തമാക്കി. പൊലിസ് അന്വേക്ഷണം നടക്കട്ടെയെന്നും ജോലി സമ്മർദ്ദം ഉണ്ടെന്ന് കമ്മീഷന് ഇത് വരെ പരാതി ഒന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു. ജോലി സമ്മർദ്ദം ഉണ്ടാകേണ്ട കാര്യമില്ലെന്നും 31 ദിവസം ബി എൽ ഒമാർക് വേറെ ജോലി ഒന്നും നൽകിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടിച്ചേർത്തു. ടീം വർക്ക് എന്ന നിലയിലാണ് ജോലികൾ നടക്കുന്നതെന്നും രത്തൻ ഖേൽക്കർ വിശദീകരിച്ചു









