തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ പോര്. ധവളപത്രം തയാറാക്കിയതിനെ ചൊല്ലിയാണ് പോര്. ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്താവന ആണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ സഭയിൽ മറുപടി പറഞ്ഞു.









