Advertisement
Advertisement
Saturday, September 12, 2026
Kerala

സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി 

Advertisement
Advertisement

എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ സ്‌നേഹോഷ്മളമായ സ്വാതന്ത്ര്യദിനാശംസകള്‍. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനേകം ധീരദേശാഭിമാനികള്‍ ജീവത്യാഗം ചെയ്തും പോരാടിയും നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവര്‍ നേടിത്തന്ന സ്വാതന്ത്ര്യവും ജനാധിപത്യവും രാജ്യത്തിന്റെ മതേതര മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്തം നമുക്കുണ്ട്.

Advertisement

വര്‍ഗീയതയ്‌ക്കൊപ്പം യുദ്ധവും സാമ്പത്തിക പ്രതിസന്ധികളും പ്രകൃതിദുരന്തങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതിജീവനത്തിന്റെ കരുത്തോടെ പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച ജനതയാണ് നമ്മുടേത്. ‘സഹാനുഭൂതിയോടെയുള്ള സദ്ഭരണം’ (Good Governance with Empathy) എന്നതാണ് ഈ സര്‍ക്കാരിന്റെ നയം.
ഭാവിയെ മുന്നില്‍ക്കണ്ട്, സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതോടൊപ്പം പുത്തന്‍ സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ വികസന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.

ഭരണഘടനയാണ് രാജ്യത്തിന്റെ അടിത്തറ. മതേതരത്വം, തുല്യത, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തില്‍ ഭരണഘടനയും ഇന്ത്യയുടെ ഐക്യവും സംരക്ഷിക്കാന്‍ നാം മുന്‍പന്തിയില്‍ ഉണ്ടാകണം. വിദ്വേഷ പ്രചാരണങ്ങളും വികസനവിരുദ്ധതയും മാറ്റിനിര്‍ത്തി, ഇന്ത്യയെന്ന വികാരം മനസില്‍ കെടാവിളക്കായി സൂക്ഷിച്ച് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.

Advertisement
Advertisement
Advertisement
Advertisement
Advertisement