ദേശീയപാത പ്രശ്‌നത്തിൽ പ്രതിപക്ഷത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി. ഇപ്പോൾ നാഷണൽ ഹൈവെയിലെ നിർമാണത്തിൽ ചില പിഴവുകൾ വന്നു. അപ്പോൾ ചിലർ കുറ്റം പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. ഭൂമി ഏറ്റെടുത്തു നൽകിയതിൽ ഈ സർക്കാരിന് ഉത്തരവാധിത്വം ഉണ്ട്. പിഴവുകളുടെ പേരിൽ തടസം ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്രത്തിനാണ്. കുറ്റപ്പെടുത്താൻ ചിലർക്ക് കിട്ടിയ അവസരം അവർ ഉപയോഗിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ചൊല്ലുണ്ടല്ലോ എല്ലാം പറയാം മഹത എന്തും പറയാം വഷളാ’ എന്ന് പ്രതിപക്ഷത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വീഴ്ചകൾ പരിഹരിച്ച് പോകണം. കേന്ദ്ര സർക്കാർ ഇതിൽ ഇടപെട്ടിട്ടുണ്ട്. നാഷണൽ ഹൈവേ നിർമിക്കുന്നത് നാഷണൽ ഹൈവെ അതോറിറ്റിയാണ്. ഭൂമി ഏറ്റെടുത്തു നൽകുന്ന ബാധ്യത മാത്രമാണ് സംസ്ഥാന സർക്കാരിനുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡുകളുടെ അടിസ്ഥാന വികസനത്തിനായ് 45 മീറ്റർ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. പിന്നീട് അത് നടന്നില്ല. 2016 ൽ എൽ ഡി എഫ് വന്നപ്പോൾ ആ സ്ഥിതി മാറ്റി. യു ഡി എഫ് കാട്ടിയ കെടുകാര്യസ്ഥതക്ക് വലിയ വില കൊടുക്കേണ്ടി വന്നു. 5600 കോടി രൂപ ഈ സർക്കാർ നൽകേണ്ടി വന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.




