വിരുന്നിന് ക്ഷണമില്ലാത്തതിൽ പരിഭവം ഇല്ല , ഗവർണർ

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ക്ഷണിക്കപ്പെട്ടവർ ആസ്വദിക്കട്ടെയെന്ന് ഗവർണർ. വിരുന്നിൽ ക്ഷണമില്ലാത്തതിൽ പരിഭവമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മുഖ്യമന്ത്രി നടത്തുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണറെ ക്ഷണിക്കാത്തത് വലിയ ചർച്ചയായ സാഹചര്യത്തിലാണ് ഗവർണറുടെ മറുപടി.സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്ന ബിൽ തന്റെ മുൻപിൽ എത്തിയിട്ടില്ല. നിയമാനുസൃതമായ ഏതു ബില്ലും ഒപ്പിടും. അല്ലെങ്കിൽ ഒപ്പിടാനാകില്ല. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെടുന്നതിനാൽ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമിക്കാൻ കഴിയില്ല. ബഫർസോൺ സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടില്ല. കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്കു കൈമാറും. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതു സർക്കാരാണെന്നും ഗവർണർ പറഞ്ഞു.

Top News from last week.

Latest News

More from this section