മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം : ബഫര്‍ സോണ്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച്ച നടത്തും. നാളെ രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച്ച. ചീഫ്സെക്രട്ടറി വി പി ജോയിയും മുഖ്യമന്ത്രിക്കൊപ്പം കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കും. വായ്പാ പരിധി ഉയര്‍ത്തല്‍, സില്‍വര്‍ലൈന്‍ പദ്ധതി എന്നിവയും മുഖ്യമന്ത്രി ഉന്നയിക്കും. സില്‍വര്‍ലൈന്‍ വിഷയത്തില്‍ ബിജെപി ഉയര്‍ത്തിയ രാഷ്ട്രീയ സമ്മര്‍ദത്തെ മറികടക്കാനുള്ള ശ്രമമാകും മുഖ്യമന്ത്രി നടത്തുക. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്. ദ്രൗപദി മുര്‍മു രാഷ്ട്രപതി ചുമതലയേറ്റശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ചയ്ക്കാണ് മുഖ്യമന്ത്രി സമയം തേടിയത്.

Top News from last week.