Advertisement
Advertisement
Saturday, September 12, 2026
Kerala

മൂവാറ്റുപുഴ പുതിയ ജില്ലയാക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി; ജില്ലാ പുനർവിഭജന കമ്മീഷനെ സർക്കാർ നിയോഗിക്കും

Advertisement
Advertisement

ഇടുക്കി: സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കുന്നുണ്ടെങ്കിൽ മൂവാറ്റുപുഴ പ്രധാന പരിഗണനയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി. ഇതിനായി പ്രത്യേക ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ആ കമ്മീഷന്റെ പരിധിയിൽ മൂവാറ്റുപുഴയും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകൾ വിഭജിക്കണമെന്ന ആവശ്യങ്ങൾ സജീവമായി നിലനിൽക്കുമ്പോഴാണ് ഈ പ്രതികരണം.

Advertisement

​മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ, മൂവാറ്റുപുഴയെ പുതിയ ജില്ലയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എ.എൽ.എ രംഗത്തെത്തിയിരുന്നു. വികസന ഫണ്ടുകൾ ഭൂരിഭാഗവും കൊച്ചി കേന്ദ്രീകരിച്ച് പോകുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ മലയോര പ്രദേശങ്ങൾ നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാൻ പുതിയ ജില്ല രൂപീകരണത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Advertisement
Advertisement
Advertisement
Advertisement
Advertisement