*മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ എന്നിവർ വോട്ട് രേഖപ്പെടുത്തി*

 

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

പിണറായി ആർസി അമല ബേസിക് യു പി സ്കൂളിലെ 194ാം ബൂത്തിൽ 241 ക്രമനമ്പറിൽ ആണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്.

കുടുംബസമേതമെത്തിയാണ് രാവിലെ എട്ട് മണിയോടെ മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ, മകൻ വിവേക്, മരുമകൾ ദീപ എന്നിവരും വോട്ട് ചെയ്തു.

തലശ്ശേരി മണ്ഡലത്തിലെ കോടിയേരി പാറാൽ എൽപി സ്‌കൂളിലാണ് ഒൻപത് മണിയോടെ സ്പീക്കർ എ എൻ ഷംസീർ കുടുംബസമേതമെത്തി വോട്ട് ചെയ്തത്. മന്ത്രിമാരായ എ കെ ശശീന്ദ്രൻ ചൊവ്വ ധർമ്മസമാജം യു പി സ്കൂളിലും രാമചന്ദ്രൻ കടന്നപ്പള്ളി, കടന്നപ്പള്ളി ചെറുവാച്ചേരി ഗവ. എൽ പി സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.

Top News from last week.

Latest News

More from this section