കണ്ണൂർ: എട്ടു വർഷത്തിനു ശേഷം നടത്തിയ ബഹ്റൈൻ സന്ദർശനത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്നും വിജയിപ്പിച്ചവർക്ക് നന്ദിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു രാവിലെ എഫ്.ബി കുറിപ്പിലാണ് നന്ദിയറിയിച്ചിരിക്കുന്നത്.ഇന്നലെയായിരുന്നു സ്വീകരണം.
സന്ദർശനത്തിന്റെ ഭാഗമായി നടന്ന പ്രവാസി മലയാളി സംഗമം വെളളിയാഴ്ച്ച ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയായിരുന്നു. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, എം. എ യൂസഫലി എന്നിവരടക്കമുള്ളവർ പങ്കെടുത്തിരുന്നു. സംഗമം വൻ വിജയമാക്കാൻ പ്രയത്നിച്ച എല്ലാവർക്കും ബഹ്‌റൈനിലെ മലയാളി സമൂഹത്തിനും ഹൃദയംഗമമായ നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു









