കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ലീഗ് ഉൾപ്പടെയുള ഘടക കക്ഷികൾക്കിടയിൽ ശക്തമായ പ്രതിഷേധം പുകയുമ്പോൾ ഹൈക്കമാൻഡ് നാലാം പേരുകാരനിലെത്തുമോ എന്ന് ആശങ്ക. കെ സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ , കെ മുരളീധരൻ, വിഎം സുധീരൻ,എം എം ഹസൻ , എ .പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളെ ഓരോരുത്തരായി കണ്ട് ഹൈക്കമാൻഡ് ചർച്ച നടത്തി. എം എൽ എ മാരുടെ പിന്തുണക്കൊപ്പം യുഡിഎഫിന് വോട്ട് ചെയ്‌തവരുടെ വികാരം കൂടി പരിഗണിക്കണമെന്ന അഭിപ്രായവും നേതാക്കളിൽ നിന്നുണ്ടായി. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത് തങ്ങൾക്ക് ഗുണം ചെയ്യുമോ എന്ന ആശങ്കയും അവർ പങ്കുവച്ചു.
എന്നാൽ കെസി വേണുഗോപാൽ , വി .ഡി സതീശൻ , ചെന്നിത്തല എന്നിവർക്ക് പുറമെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്.









