കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി കുട്ടികള്‍. കണ്ണൂര്‍ ഇരിട്ടിയിലെ കുന്നോത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുട്ടികള്‍ പാമ്പിനെ പിടി കൂടി പ്ലാസ്റ്റിക്ക് കുപ്പിയിലാക്കുകയായിരുന്നു. കുട്ടികളിലൊരാള്‍ രക്ഷിതാവിന് പിടികൂടിയ പാമ്പിന്റെ ചിത്രം അയച്ച് കൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ രക്ഷിതാവ് പാമ്പ് പിടുത്തക്കാര്‍ക്ക് ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു. ഇവരാണ് പിടികൂടിയത് മൂര്‍ഖനാണെന്ന് അറിയിച്ചത്.
സ്‌നേക്ക് റെസ്‌ക്യൂവര്‍ ഫൈസല്‍ വിളക്കോടാണ് കുട്ടികള്‍ പിടികൂടിയത് മൂര്‍ഖനാണെന്ന് തിരിച്ചറിഞ്ഞത്. വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്.









