പുതിയ തെരു:ചിറക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളി രാഘവ നഗർ കോളനി, പഴയ നിരത്ത് കോളനി പ്രദേശങ്ങളിലെ എഴുപത്തിയഞ്ചു കുടുംബങ്ങൾക്ക് കുടിവെള്ളം മുട്ടിച്ച പഞ്ചായത്തിനെതിരെയു.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ കോളനി നിവാസികൾ “കാലി കുടം ഉടച്ച് ” പ്രതിഷേധ കൂട്ടായ്മ നടത്തി. ഡി.സി.സി. ജനറൽ സിക്രട്ടറി ടി.ജയകൃഷ്ണൻ ഉൽഘാടനം ചെയ്തു.
യു.ഡി.എഫ് ചെയർമാൻ വി.മഹമ്മൂദ് അദ്ധ്യക്ഷത വഹിച്ചു. സിദ്ദീഖ് പുന്നക്കൽ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, എസ്സ്. എൽ.പി.മുഹമ്മദ് കുഞ്ഞി, ചന്ദ്രമോഹനൻ.പി.ഒ, ജലാലുദ്ദീൻ അറഫാത്ത് കാട്ടാമ്പള്ളി രാമചന്ദ്രൻ, യു ഹംസ ഹാജി, കെ.ബാബു, ഹസ്നാഫ് കാട്ടാമ്പള്ളി എന്നിവർ പ്രസംഗിച്ചു.
പുതിയ തെരുവിൽ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനത്തിന് കെ.രമേഷ്, ഷറഫുദ്ദീൺ കാട്ടാമ്പള്ളി, പാറയിൽ ശ്രീരതി,കെ.പി. അബ്ദുൾ റഷീദ്, മഹറൂഫ്, പ്രീത,അജയ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ പി.വി.സീമ, കെ.വി. സിന്ധു, ടി. സുജിത്ത് കുമാർ,ഹസീബ്. എം.പി., രജനി നേതൃത്വം നൽകി.









