ചിറക്കൽ റെയിൽവേ സ്റ്റേഷൻ തുറന്നു പ്രവർത്തിക്കും; റെയിൽവേ മന്ത്രിയുടെ ഉത്തരവിറങ്ങി

കണ്ണൂർ: ചിറക്കൽ റെയിൽവേ സ്റ്റേഷൻ തുറന്നു പ്രവർത്തിക്കാൻ റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഉത്തരവിറങ്ങി. തീരുമാനം ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖരനെ അറിയിച്ചു. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ബിജെപി സംസ്ഥാന പ്രസിഡന്റിനും റെയിൽവേ മന്ത്രിക്കും പാലക്കാട് ഡിവിഷൻ ഡി ആര്‍ എമ്മിനും നിവേദനം നൽകിയിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ തുറന്നു പ്രവർത്തിക്കാൻ ഉത്തരവിറങ്ങിയതെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അറിയിച്ചു.

Top News from last week.

Latest News

More from this section