തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്തുമസ്സ് ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഓർമ്മ ദിനം

ക്രിസ്തീയ കലണ്ടർ പ്രകാരം ലോകമെമ്പാടും ആഘോഷിച്ചു വരുന്ന പുണ്യദിനമാണ് ക്രിസ്തുമസ് .ത്യാഗത്തിൻ്റെയും സമൂഹനന്മയുടെയും മൂർത്തി ഭാവമായി ലോകത്ത് മുഴുവൻ ഈ ദിനം ആഘോഷിച്ചുവരുന്നു. ചില ക്രിസ്തീയ സഭകൾ മറ്റ് ദിവസമാണ് ക്രിസ്തുമസ് ആഘോഷിക്കുന്നതെങ്കിലും ലോകത്തെ വലീയൊരു ജനവിഭാഗം ആഘോഷിക്കുന്നത് ഡിസംമ്പർ 25നാണ്.

പ്രത്യേകിച്ച് ഒരു മത വിഭാഗത്തിൻ്റെ ആഘോഷമെന്നതിലുപരി ഏവർക്കും സന്തോഷവും സമാധാനവും പകരുന്ന ആഘോഷമായി ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന ഉൽസവാഘോഷമായി ഇതിനെ കണക്കാക്കുന്നു . ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിലെ ഡിസംമ്പർ 25 മുതൽക്കാണ് ക്രിസ്തുമസ് ഒരാഘോഷമായി ആചരിക്കാൻ തുടങ്ങിയത്. ക്രിസ്തുമതം സ്വീകരിച്ച റോമൻ ചക്രവർത്തി തൻ്റെ രാജ്യത്തുള്ള വിശ്വാസികൾക്ക് ഒരു പൊതു ആഘോഷം വേണമെന്ന് നിർദ്ദേശിക്കുകയും ക്രിസ്തുദേവൻ്റെ ജന്മദിനമായ ഡിസമ്പർ-25 പൊതുവായ ഒരാഘോഷമായി പ്രഖ്യാപിക്കുകയും ചെയ്തു. ‘സൂര്യദേവൻ്റെ ജൻമദിനം ‘ എന്ന് റോമക്കാർ വിശ്വസിച്ചിരുന്ന ഡിസംബർ 25 തന്നെയാണ് ‘ക്രിസ്തുവിൻ്റെയും ‘ ജന്മദിനം എന്നതുകൊണ്ടുതന്നെ അത് കൂടുതൽ വിശ്വാസമാർജ്ജിക്കുന്നതിനും അത് കാരണമായി.

ക്രിസ്തുമസ് ആലോഷത്തിൻ്റെ ഭാഗമായി ഒരുക്കുന്ന പുൽക്കൂട് വളരെയധികം മനം കവരുന്ന കലാരൂപങ്ങളിൽ ഒന്നാണ്. തിരുപ്പിറവിയെ തനതായ രൂപത്തിൽ ആവിഷ്കരിക്കുന്ന വിധം വളരെ ഭംഗിയാർന്ന തരത്തിൽ കലാപരമായിഒരുക്കുന്നതിൽ വിശ്വാസികൾ വളരെ കരുതലോടെ പ്രവർത്തിക്കുന്നു.. ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ആതുരശുശ്രൂഷാ കേന്ദ്രങ്ങൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പുൽക്കൂട് ഒരുക്കാറുണ്ട്. ഇഞ്ചിപ്പുല്ലും പനയോലയും വൈക്കോലും കൊണ്ട് ഉണ്ടാക്കുന്ന പുൽക്കൂട് സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും പ്രതിരൂപമെന്ന നിർവൃതിയിൽ ഭക്തി വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കും വിധം ഒരുക്കുന്നത് നന്മയുടെ സ്പന്ദനമായി അവർ മനസ്സിൽ സൂക്ഷിക്കുന്നു .

ഉണ്ണീശോ, മറിയം ഔസേപ്പ് പിന്നെ മൂന്ന് രാജാക്കൻമാർ, കൂടാതെ ആട്ടിടയൻമാർ ആടുമാടുകൾ മാലാഖ തുടങ്ങിയവരുടെ രൂപങ്ങൾ ഇവയും അലങ്കാരമായി നക്ഷത്രങ്ങളും വർണ്ണശബളമായ ബലൂണുകളും റിബണുകളും പുൽക്കൂടിൽ ഉണ്ടായിരിക്കും. ഭക്തി വിശ്വാസികളുടെ മനസ്സിൽ തിരുപ്പിറവിയെക്കുറിച്ചു ‘വിശേഷണയുള്ള ഗ്രാഹ്യം’ ഉണ്ടാക്കുന്നതിന് പുൽക്കൂട് എന്ന ഈ കലാരൂപത്തിൻ്റെ സാന്നിധ്യം വളരെ വലുതാണ്. പരസ്പര വിദ്വേഷം മറന്ന് ഏകോദര സഹോദരങ്ങളെപ്പോലെ സമൂഹത്തിൽ വർത്തിക്കാൻ ആഘോഷങ്ങളെ ഉപയോഗപ്പെടുത്തുമ്പോൾ സമൂഹത്തിൽ മാനവമൈത്രി ഭാവമാണ് ഉടലെടുക്കുക. അടുത്തുനിൽപുള്ള അനുജൻമാരുടെ (സഹോദരങ്ങളുടെ ) സങ്കടങ്ങൾ പരിഹരിക്കാൻ കണ്ണുതുറക്കുന്നവർക്ക് അരൂപനായ ഈശ്വരനെ നേരിൽ കാണാനും ഈശ്വരൻ്റെ കരുണാമയമായ ഗുണത്തെ ജീവിതത്തിൽ പകർത്താനും സാധിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ആഘോഷങ്ങൾ. അങ്ങനെ യഥാർത്ഥ മനുഷ്യവൽക്കരണമാണ് ഇത്തരം ആഘോഷങ്ങളിലൂടെ ഉണ്ടായിത്തീരുന്നത് .എ.എം ജയചന്ദ്ര വാര്യർ

ഫോൺ 9961463813

Top News from last week.

Latest News

More from this section