പെട്രോൾ, ഡീസൽ , എൽ പി ജി ,സി എൻ ജി വില വർദ്ധനവിനെതിരെ സി ഐ ടി യു സംസ്ഥാന വ്യാപകമായി നടത്തിയ കേന്ദ്ര സർക്കാർ ഓഫീസിലേക്കുള്ള മാർച്ചും ധർണയുo സി ഐ ടി യു മയ്യിൽ ഏരിയാകമ്മറ്റി കൊളച്ചേരി ബി എസ് എൻ എൽ ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി. തൊഴിലാളികൾ പ്രതിഷേധാത്മകമായി സ്കൂട്ടർ, ഓട്ടോറിക്ഷ എന്നിവ കയർ കൊണ്ട് കെട്ടിവലിച്ചും പാചക വാതക സിലിണ്ടർ വഹിച്ചുകൊണ്ടുമാണ് സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ പട്ടണത്തിൽ പ്രകടനം നടത്തിയത്.
സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജയരാജൻ ധർണ ഉദ്ഘാടനം ചെയ്തുസംസാരിച്ചു.സി ഐ ടി യു ഏരിയാ സിക്രട്ടറി എ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സി ഐ ടി യു മയ്യിൽ ഏരിയാകമ്മറ്റി അംഗം കെ വി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.സി ഐ ടി യു ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.പി. ബാലകൃഷ്ണൻ,എം.വേലായുധൻ , പി.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. സി.ശ്രീജിത് നന്ദി പ്രകാശിപ്പിച്ചു.







